ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന് അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ഏഴുമരണം, 39 പേർക്ക് പരുക്ക്
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.
കുമ്മനം ഡല്‍ഹിയിലെത്തി
കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ആർ.എസ്.എസ് നിർദ്ദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യത കൽപിക്കപ്പെടുന്നയാളാണ് കുമ്മനം. അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരും ഡൽഹിയിലുണ്ട്.
മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വി. കല്യാണം അന്തരിച്ചു
മഹാത്മ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു. ചെന്നൈയിലെ പടൂരിലുള്ള സ്വവസതിയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. മകള്‍ നളിനിയാണ് അദ്ദേഹത്തിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്. നാളെ ഉച്ചയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. 1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്റെ ജനനം. 1944- 48 വരെ കല്യാണം ഗാന്ധിജിക്കൊപ്പം പ്രവർത്തിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ കുമാരി എസ്. നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന […]