കശുവണ്ടിപ്പരിപ്പ് 25 ശതമാനം വിലകുറച്ച് നല്കി ഓണവിപണി കൈയടക്കാനൊരുങ്ങുകയാണ് കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സും പുറത്തിറക്കുന്ന കശുവണ്ടിപരിപ്പാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. നടുവെടിഞ്ഞ കശുവണ്ടി മേഖലയ്ക്ക് ഓണവിപണി താങ്ങാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കശുവണ്ടി വികസന വകുപ്പ്.
കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും വിപണിയിൽ ഇറക്കുന്ന കശുവണ്ടി പരിപ്പുകൾക്ക് 25 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്തിയ ഇനം പരിപ്പായ 150 ഗ്രേഡിന്റെ വില 1850-ൽ നിന്ന് 1370ലേക്ക് എത്തും. 150 ഗ്രേഡ് പരിപ്പിന്റെ വിപണോദ്ഘാടനം മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.