ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണം . ചിന്നക്കനാൽ വിലക്ക് മില്ലേനിയം കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഒറ്റയാന്റെറ ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു . കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് മില്ലേനിയം കോളനിവാസിയായ തങ്കത്തിന്റെ വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന് നിർമ്മിച്ചിരുന്ന ഷെഡ് പൂർണ്ണമായും കാട്ടാന തകർത്തു. ഷെഡിനുള്ളിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു. വലിയ ശബ്ദം കേട്ട് തങ്കവും ഭാര്യയും വീടിനുള്ളിൽ […]
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ […]
അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. പാലക്കാട് എസ്.പി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എ.എസ്.പി പതം സിങ് നേരത്തെ അറിയിച്ചു. ആദിവാസി ബാലനെ മർദിച്ച സംഭവത്തിലും ഷോളയൂർ സിഐക്കെതിരെ പരാതി […]