ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം മറുപടി സമര്‍പ്പിച്ചു.
Related News
നെയ്യാറ്റിന്‍കര ആത്മഹത്യ: കാനറ ബാങ്ക് റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല. ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തിൽ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
അരൂരും അഭിഭാഷകരും തമ്മില്‍..
അരൂരുകാർക്ക് വക്കീലൻമാരോട് വലിയ ഇഷ്ടമാണ്. എന്താ കാര്യം എന്നാകും നിങ്ങളോർക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി അഭിഭാഷകരാണ് അരൂരിൽ നിന്നുള്ള നിയമസഭാ സാമാജികർ. ചേർത്തലയിലെ ആദ്യ അഭിഭാഷക കെ.ആർ ഗൗരിയമ്മയെ ആണ് കൂടുതൽ കാലം അരൂരുകാർ തെരഞ്ഞെടുത്തത്. ഇത്തവണത്തെ അരൂരിലെ അങ്കത്തിലും കാണാം ആ വക്കീൽ സ്നേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി കോണ്‍ഗ്രസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് തെരുവിലിറങ്ങിയത് കോണ്‍ഗ്രസ്. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മലപ്പുറത്ത് കലക്ടറേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് നേതൃത്വം നല്കി. കെ.പി.സി.സി പ്രസിഡന്റ് പങ്കെടുത്ത കാഞ്ഞാങ്ങാട്ട് പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്തു. പാലക്കാട് വി.ടി ബൽറാം എം.എൽ.എയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊച്ചിയിലും […]