തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനമുണ്ടായത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന് എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
Related News
തമിഴ്നാട്ടില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു
തെലങ്കാനയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി ഇന്നലെ മാത്രം എട്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 19 മരണങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 633 പേര് രോഗബാധിതരായി. തമിഴ്നാട്ടില്‍ കോയമ്പേട് മാര്‍ക്കറ്റിലെ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 178 ആയി. തമിഴ്നാട്ടിലെ 509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 380 […]
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ […]
70 ലക്ഷം രൂപയുടെ വലിയ ഭാഗ്യം ആരുനേടും? ഇന്നറിയാം നിര്‍മല്‍ ഭാഗ്യക്കുറി ഫലം
സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ 40 രൂപയാണ് . ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്‍കുന്നത്.നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും […]