ഡ്യൂറന്റ് കപ്പ് കിരീടം തേടി ഗോകുലം കേരള എഫ്സി ഇന്ന് ഇറങ്ങും.. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനാണ് എതിരാളികള്‍. 129 വര്‍ഷം പഴക്കുള്ള ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കേരള ടീമാകാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക.
പ്രതാപകാലത്ത് എഫ്സി കൊച്ചിന് കേരളത്തിലെത്തിച്ചതാണ് കിരീടം. 22 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തുമോ ഗോകുലം എന്നാണ് ഉറ്റുനോക്കുന്നത്. 97ല്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് എഫ്സി കൊച്ചില്‍ കിരീടം നേടിയത്. ഇന്ന് ഗോകുലത്തിനും അതേ എതിരാളികള്‍… തോല്‍വി അറിയാതെയാണ് കേരള ടീം കലാശപ്പോരിന് ഇറങ്ങുന്നത്. സെമിയില്‍ ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയതോടെ ആവേശം ഇരട്ടിയായി.
മുന്നില്‍ നിന്ന് നയിക്കുന്ന നായകന് മര്‍ക്കസ് ജോസഫാണ് ഗോകുലത്തിന്റെ കരുത്ത്. ടൂര്‍ണമെന്റില്‍ രണ്ട് ഹാട്രിക് അടക്കം 9 ഗോള്‍ ഇതിനോടകം നേടിക്കഴിഞ്ഞു നായകന്. ഹെന്റി കിസേക്ക് കൂടി എത്തുന്നതോടെ ആക്രമണത്തിന്റെ മൂര്‍ച്ചയേറും.
പതിനേഴാം കീരിടം തേടിയിറങ്ങുന്ന മോഹന്‍ ബഗാന് നിസാരക്കാരല്ല. സ്പാനിഷ് താരങ്ങളുടെ മികവില്‍ മുന്നേറുന്ന ബഗാന് കരുത്തേറ്റി മലയാളി താരം വി.പി സുഹൈറിനെപ്പോലുള്ളവരുടെ സാന്നിധ്യവുമുണ്ട്. ജയിച്ചാല്‍ കൂടുതല്‍ ഡ്യൂറന്റ് കപ്പ് കിരീടം നേടുന്ന ടീമെന്ന നേട്ടവും ബഗാനെ കാത്തിരിക്കുന്നു.
ചരിത്രം രചിക്കാനുറച്ചാണ് മലയാളത്തിന്റെ വിജയഗോകുലം ബൂട്ടുകെട്ടുക.. ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിനുണ്ടായിരുന്ന മേല്ക്കൊയ്മയിലേക്ക് ഒരു പിന്‍നടത്തം പ്രതീക്ഷിക്കുന്നു ആരാധകര്‍.