ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. വീടിന്റെ ഒരു മുറി മുഴുവൻ കത്തിനശിച്ചു. വെളുപ്പിന് 2 മണിക്കാണ് സംഭവം. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.തൃക്കാക്കര ഗാന്ധി നഗർ ഫയർഫോഴ്സ് എത്തി തീ കെടുത്തി.
Related News
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും. ഫീസ് വര്‍ധന പൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ജെ.എന്‍.യുവില്‍ നിന്ന് പാര്‍ലമെന്റ് വരെ കാല് നടയായി പ്രതിഷേധ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം ജെ.എന്‍.യുവിലെ പ്രതിഷേധം സര്‍വകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് ആരംഭിക്കുന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമന്റ് മാര്‍ച്ച് നടത്തും. ജെ.എന്‍.യു ക്യാമ്പസില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം പാര്‍ലമെന്റ് വരെ കാല്‍നടയായി നടത്തുമെന്നാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം […]
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും […]
ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ
ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ( 17100 Indians brought back ) അതേസമയം, സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചർച്ചകൾ തുടരുകയാണ്.