കോഴിക്കോട് -മൈസൂര്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരത്തില്‍ വലിയ വിള്ളല്‍ രൂപപെട്ടു. രണ്ടാം വളവിന് സമീപമാണ് വിള്ളലുണ്ടായത്. റോഡിന്റെ ഒരു വശം താഴോട്ട് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു.
Related News
കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി
കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി റിയാസ് തന്നെയാണ് പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ […]
ഇടുക്കി ഭൂവിനിയോഗം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്
ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം. ഇടുക്കിയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് 22നാണ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 15 സെന്റിന് മുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 […]
പെഗസിസ് ഫോൺ ചോർത്തൽ; ബംഗാളിന്റെ അന്വേഷണം ഉടൻ വേണ്ടന്ന് സുപ്രിംകോടതി
പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ സൂചന നൽകി. പെഗസിസ് ഫോണ്‍ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനം. തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗസിസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. റിട്ട. […]