പാലക്കാട് എ.ആര് ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ മരണത്തില്‍ കല്ലേക്കാട് എ.ആര് ക്യാംപ് മുൻ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് അറസ്റ്റ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുമാര്‍ ആത്മഹത്യ ചെയ്തെന്ന് നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നു.
Related News
കീഴാറ്റൂർ സമരത്തിൽ നിന്ന് പിൻമാറിയെന്നത് കുപ്രചരണമെന്ന് വയൽക്കിളികൾ
കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ. ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു; വില കൂടും
ബജറ്റില്‍ സ്വര്‍ണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോള്‍, വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. ഈയിടെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. 25,000 രൂപ വരെ വിലയെത്തിയിരുന്നു.
ആള്‍ക്കൂട്ടക്കൊല; പെഹ്ലുഖാനെ പ്രതിചേര്‍ത്തത് പുനരന്വേഷിക്കുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ടക്കൊല പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നേരത്തെ ആള്‍കൂട്ടം കൊലചെയ്ത പെഹ്ലുഖാനെ പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.