കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്.
Related News
ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള നാളെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. തമിഴ്നാടിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. […]
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഷുഹൈബ് വധം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഷുഹൈബ് വധക്കേസ് ഉൾപ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകൾ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ 4 കേസുകൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമാണ്. കാപ്പ തടവുകാരനായി അറസ്റ്റു […]
24 മണിക്കൂറിനിടെ 19,459 പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ 5.48 ലക്ഷം
രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 16,475 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 24 മണിക്കൂറില്‍ 19459 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 380 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.