മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തില്‍ കൈയ്യടിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. കശ്മീര്‍ ഒരു തുടക്കമാണ്. നാഗാലാന്റ് ഉള്‍പ്പെടെ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല. സംവരണം ഉള്‍പ്പെടെ മറ്റു ഭരണഘടനാ വ്യവസ്ഥകളും ഭീഷണിയിലാണെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. കെ.പി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
Related News
ഭക്ഷണവും വെളളവും കിട്ടാതെ തീർത്ഥാടകർ; ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം
ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീർത്ഥാടകർ ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം. ശബരിമലയിലേക്കുള്ള വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് […]
ജനുവരി എട്ട് ദേശീയ പണിമുടക്ക് വിജയിപ്പിക്കുക – കെ എസ് ടി യു
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ. എസ്.ടി.യു ഉപജില്ലാ സമ്മേളനം തീരുമാനിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സാമ്ബത്തിക സ്ഥിതി സമത്വത്തിനും സാംസ്കാരിക സങ്കല്‍പ്പങ്ങള്‍ക്കും സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്കി പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിക്കുന്ന നിയമങ്ങള്‍ ഭരണഘടന മൂല്യങ്ങള്‍ കാറ്റില്‍ പരത്തി നടപ്പിലാക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്നല്കിയും രാജ്യത്തിന്റെ സാമ്ബത്തിക മേഖലയെ തകര്‍ക്കുന്നു.ഈ സാഹചര്യത്തില്‍ ദേശീയ പണിമുടക്കത്തില്മുഴുവന് അധ്യാപക […]
നവതിയുടെ നിറവിൽ മലയാളിയുടെ സാഹിത്യ വിസ്മയം എംടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക് ചേക്കേറിയ എം ടിയുടെ മിക്ക കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നു. ലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വർഷങ്ങളാണ് കടന്നുപോയത്. ആസ്വാദകർക്ക് വായനയുടെ പുതു വാതായനങ്ങൾ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊർജസ്വലനാണ്. വായനക്കാർക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചർമ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി […]