മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.