പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. അഞ്ചാം പ്രതി ബി സഫീര്‍ പൊലീസ് റാങ്ക് ലിസ്റ്റിന് പുറമെ അഗ്നിശമനസേനാ ലിസ്റ്റിലും ഉള്‍പ്പെട്ടു. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. ശിവരഞ്ജിത് പ്രണവ്, എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തത് സഫീറാണ്. ഇയാള്‍ ഒളിവിലാണ്.
Related News
ഇത്തവണ വോട്ട് ‘നോട്ട’ക്ക് വേണ്ട -സാറ ജോസഫ്
തൃശൂര്‍: 2013 സെപ്റ്റംബര്‍ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്രത്തില് ‘നോട്ട’ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ‘ഇതില്‍ ആരുമല്ല’ എന്ന് അര്‍ഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍കൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയും […]
ജയിൽ മാറ്റണം എന്നാവശ്യം; അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കേരളത്തിൽ നിന്നും അസാമിലെയ്ക്കുള്ള ജയിൽ മാറ്റത്തിനായ് പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അദ്ധ്യക്ഷനായ ബൻചാണ് ഹർജ്ജി പരിഗണിയ്ക്കുക. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ഹർജ്ജി യിൽ പറയുന്നു. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ […]
കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി; ബുധനാഴ്ച തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം
ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. പിഎസ്സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. […]