മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇ.സി.എംമോയുടേയും വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്ന് എയിംസ് അധിക്യതര്‍ അറിയിച്ചു. ജെയ്റ്റ്ലിയെ വൈകാതെ ഡയാലിസിസിനും വിധേയമാക്കും. ഈ മാസം 9തിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ ജെയ്റ്റ്ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
Related News
പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു
പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു. കോഴിക്കോട് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലാണ് പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും കിറ്റുകൾ വിതരണം ചെയാതെ കൂട്ടിയിട്ടിരിക്കുന്നത്. കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രളയബാധിതര്‍ക്ക് ആശ്വാസം പകരാനായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിച്ച കിറ്റുകളാണ് ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്യാതെ നശിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ എത്തിച്ച ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്യാതെ കിടക്കുന്നുണ്ട്. […]
കോണ്‍ഗ്രസ് എം.എല്‍.എക്ക് നേരെ വെടിയുതിര്‍ത്ത് അക്രമിസംഘം
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ലക്നോവില്‍ നിന്ന് റായ്ബറേലിയിലേക്ക് പോകുന്ന വഴിമധ്യേയാണ് ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഹര്‍ചരന്ദ്പൂരിലെ മോദി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോയ എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിയുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആശുപത്രിയില്‍ […]
പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്
പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കും എന്നും റിപ്പോർട്ടുണ്ട്. 2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമൻ പാർത്ഥ […]