വയനാട് നടവയൽ ചിങ്ങോട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. പ്രദേശത്ത് താമസിക്കുന്ന 50 ഓളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു. പേരൂർ അമ്പലക്കോളനികളുള്പ്പെടെ വയലുകളിലേക്ക് വെള്ളം കയറി തുടങ്ങി.
Related News
‘തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചത്’; എ പ്ലസ് വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം
പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിൽ വിശദീകരണം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങൾ ആരോ ചോർത്തി നൽകിയെന്നും തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലായിരുന്നു മൂല്യനിർണയം സംബന്ധിച്ച് എസ് ഷാനവാസിന്റെ വിമർശനം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തിൽ പറയുന്നത് സർക്കാർ നയമല്ല. തോൽപ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും […]
തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറമൺകര ആനന്ദ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന രാമൻ നായർ ഭാര്യ ലത എന്നിവരാണ് മരിച്ചത്. കരമന പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.
ജാതി മത സംഘടനകൾ പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ
ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.