ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ നിരാകരിക്കണം. ശരിയുണ്ടെങ്കില്‍ സ്വീകരിക്കണം. ഗാഡ്ഗിലിനെതിരെ അന്നും ഇന്നും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടില്ല. റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ കഴിഞ്ഞ സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.
Related News
‘ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മില്‍ വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്’
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, പൌരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹിന്ദുവിനെയും മുസ്ലിമിനെയും വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് കെജരിവാളിന്റെ പ്രസ്താവന. ഡല്‍ഹി സര്‍വോദയ വിദ്യാലയത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയത്തിന്റെ ഒരു ഭാഗമായിരിക്കണം വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസം നല്കുന്നവര്ക്കാണ് വോട്ട് ചെയ്യേണ്ടത്, അല്ലാതെ, ഹിന്ദുവിനെയും മുസ്ലിമിനെയും വിഭജിക്കുന്നവര്ക്കല്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തല്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇത് നല്ലൊരു കാര്യമാണെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെ സംഭവം. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന് സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ […]
ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഐ.എം.എ
വാക്സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്ന യോഗാ ഗുരു ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്ന രാംദേവിനെ നിയന്ത്രിക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടും പതിനായിരം ഡോക്ടര്‍മാര്‍ മരിച്ചെന്നും അലോപ്പൊതി മരുന്ന് കഴിച്ച ലക്ഷങ്ങള്‍ മരിച്ചെന്നും പറയുന്ന ഒരു വീഡിയോ വേദനയോടെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇത് പ്രചരിപ്പിച്ചത് ബാബാ രാംദേവാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. കോവിഡിനെ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമായ വാക്സിന് […]