രണ്ടാഴ്ചയായി തുടരുന്ന സുരക്ഷ നിയന്ത്രണങ്ങളില്‍ നിന്നും ഉടന്‍ മുക്തമാകുമെന്ന പ്രതീക്ഷയില്‍ ജമ്മുകശ്മീര്‍. ഇന്നത്തോടെ ടെലഫോണ്‍, ഗതാഗത സൌകര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടു തടങ്കലില്‍ തന്നെയാണ്.
അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. ഇവയില്‍ ഗതാഗതം, ടെലഫോണ്‍, ജലവിതരണം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവര്‍ത്തനം അടക്കമുള്ളവ ഇന്നത്തോടെ സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ.
ഭൂരിഭാഗം നിയന്ത്രണങ്ങളും തിങ്കളാഴ്ചയോടെ ഇല്ലാതാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. പക്ഷെ മുന്‍ മുഖ്യമന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. 400 പേരോളം വീട്ടു തടങ്കലിലുണ്ടെന്നാണ് വിവരം. അതേസമയം ജമ്മു കശ്മീർ പി.സി.സിയുടെ വാർത്താസമ്മേളനം തടഞ്ഞ് വക്താവ് രവീന്ദ്ര ശർമയെ കസ്റ്റഡിയിലെടുക്കുകയും സംഭവ സ്ഥലത്തേക്ക് തിരിച്ച പി.സി.സി അധ്യക്ഷൻ അഹമ്മദ് ഗുലാം നീറിനെ വീട്ടു തടങ്കലിൽ ആക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നടപടി ഭരണ ഘടനക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നാണ് കോൺഗ്രസ് പ്രതികരണം. സർക്കാർ ജനാധിപത്യത്തിന് തിരിച്ചടി നൽകുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
നടപടിക്രമ സമാധാനത്തിനു വേണ്ടി ആയിരുന്നു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് പാകിസ്താന് പിന്തുണയോടെയുള്ള അക്രമസംഭവങ്ങള്‍ക്ക് സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്കി.