ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം. ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മകളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്ക് സന്യാസിനി സഭ കത്തയച്ചു. കത്തിൽ പ്രായമായ അമ്മയെ അപമാനിച്ചുവെന്ന് സി. ലൂസി ആരോപിച്ചു.
Related News
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം
പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര് വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്. മുഴുവൻ വിദ്യാർഥികളും ജയിച്ച സ്കൂളുകളുടെ എണ്ണം 1837 ആണ്. […]
ഹരിയാന തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യം ഡിഗ്രിയില്‍
ഡല്‍ഹി: ഹരിയാനയില്‍ അതി ശൈത്യം. ചൊവ്വാഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ഉത്തരേന്ത്യയില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസിലെത്തി. കൂടിയ താപനില 18.1 ഡിഗ്രിയാണ്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.
പാര്‍ട്ടി ഭരണഘടനയുടെ വ്യവസ്ഥകള്‍ ലംഘിച്ച് ‘നേതൃയോഗങ്ങള്‍’; ലീഗ് നേതാക്കളില്‍ അതൃപ്തി
പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി സംഘടനയുടെ ‘നേതൃയോഗങ്ങള്‍’ ചേരുന്നതില്‍ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. സംസ്ഥാന കൌണ്‍സില്‍, പ്രവര്‍ത്തക സമിതി, സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, ദേശീയ കൌണ്‍സില്‍, ദേശീയ സെക്രട്ടേറിയറ്റ്, ദേശീയ രാഷ്ട്രീയ കാര്യസമിതി എന്നിവയാണ് സംസ്ഥാന, ദേശീയ തലങ്ങളിലെ ലീഗിന്റെ പ്രധാന സംഘടനാ വേദികൾ. ഇവയെല്ലാം ഒരു വ്യവസ്ഥയും പാലിക്കാതെ ചേരുന്നുവെന്നാണ് വിമര്‍ശനം. ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നിശ്ചയിക്കുന്ന ഏതാനും നേതാക്കളെ വിളിക്കുകയും അവരെ ചേര്‍ത്ത യോഗം […]