പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആണവായുധ ഉപയോഗ നയം മാറ്റുമെന്ന സൂചനയാണ് പ്രതിരോധ മന്ത്രി നല്‍കിയത്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ന് വരെയുള്ള നയം. ഭാവിനയം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Related News
ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്; പാക്കിസ്താനോട് ഇന്ത്യ
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന് അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കവളപ്പാറ,പുത്തുമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു
കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം നേരത്തേ നല്‍കിയിരുന്നു. കാണാതായവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുകൂല നിലപാട്. കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ 5 പേരെയും കണ്ടെത്താൻ കഴിയാതെയാണ് തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നത്. കണ്ടെത്തിയവരുടെ ബന്ധുക്കൾക്ക് നൽകുന്നതിന്റെ സമാനമായ സഹായധനം കാണാതായവരുടെ ബന്ധുക്കൾക്കും നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ജില്ലാ ഭരണകൂടം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു അനുവദിച്ചു […]
സർജിക്കൽ സ്ട്രൈക്ക് പാകിസ്താനെതിരെ മാത്രമോ? സർക്കാറിനെ ചോദ്യം ചെയ്ത് മുൻ ബി.ജെ.പി കേന്ദ്രമന്ത്രി
‘വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല…’ എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്. കിഴക്കൻ ലഡാക്കിൽ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്വന്ത് സിൻഹ. ബി.ജെപി മുൻ ദേശീയ വൈസ് പ്രസിഡണ്ടും, വാജ്പെയ് മന്ത്രിസഭയിൽ അംഗവുമായിരുന്ന സിൻഹ ട്വിറ്ററിലൂടെയാണ് കേന്ദ്രത്തെ വെല്ലുവിളിച്ചത്. ‘ഒരു കമാൻഡിങ് ഓഫീസറടക്കമുള്ള നമ്മുടെ 20 ധീരജവാന്മാരുടെ മരണത്തിന്, ടിബറ്റിലെ ചൈനീസ് […]