ശബരിമല ദര്‍ശനത്തിനായി എത്തിയ രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് വീണ്ടും മടക്കി അയച്ചു. നിലക്കലില്‍ വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. ബുധനാഴ്ച മലകയറാന്‍ എത്തിയ ഇവരെ പൊലീസ് മടക്കി അയച്ചിരുന്നു.
Related News
യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി
ഓക്സിജന്‍ ക്ഷാമവും വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വറിന്റെ കത്ത്. തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്വര് കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ […]
ചാവക്കാട് നൗഷാദ് വധക്കേസ്: അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി
കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് നൗഷാദ് വധക്കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കേസില്‍ എസ്.ഡി.പി.ഐ നേതാവ് അടക്കം 8 പേർ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തിയില്ലെന്നായിരുന്നു പരാതി. തുടര്‍ന്നാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.
ജയ്പൂര്‍ കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി തിരുവനന്തപുരത്ത്
കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവിൽ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ആണ് ജയ്പൂർ കാലിന്റെ നിർമാണ കേന്ദ്രം തുറന്നത്. സംസ്ഥാനത്തിന് പുറമെ തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും അംഗ പരിമിതരെ സഹായിക്കാനാണ് കിംസ് ജയ്പൂർ ഫൂട്ട് സെന്റർ ലക്ഷ്യമിടുന്നത്. കൃത്രിമ കാൽ റെഡിമെയ്ഡ് ആയി നൽകുകയല്ല. ആവശ്യങ്ങൾ പരിഗണിച്ച് നിർമിച്ചു നൽകുന്നതിന് കേന്ദ്രം തന്നെ സ്ഥാപിച്ചാണ് ഈ സൌജന്യ സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അളവും ആവശ്യവും ലഭിച്ചാൽ വേഗത്തിൽ നിർമിക്കുന്നതിന് പരിശീലനം സിദ്ധിച്ചവരുടെ […]