ഇത്തവണത്തെ പ്രളയവും കുമരകത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. ഓണം മുന്നില്‍ കണ്ട് വിരപ്പു കൃഷിയിറക്കിയ കര്‍ഷകര്‍ക്കെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായത്. അടിയന്തര സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഇത് കുമരകത്തെ ഇടവട്ടം പാടശേഖരം. ഇവിടെ 220 ഏക്കറില്‍ 150 കര്‍ഷകരാണ് കൃഷി ഇറക്കിയത്. പക്ഷെ, ഇത്തവണയും മഴ ഈ കര്‍ഷകരെ മഴ ചതിച്ചു. ഓണം വിപണി മുന്നില്‍ കണ്ട് കുമരകത്ത് വിരപ്പു കൃഷിയിറക്കിയ മുഴുവന്‍ കര്‍ഷകരുടേയും അവസ്ഥ ഇത് തന്നെ.
ബണ്ട് കെട്ടി പ്രളയത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഒരുഫലവും ഉണ്ടായില്ല. ഇരച്ചെത്തിയ വെള്ളം പാടശേഖരത്തിന്റെ വരമ്പുകളില്‍ താമസിക്കുന്ന കര്‍ഷക കുടുംബങ്ങളെയും ദുരിതത്തിലാക്കി.
ഒരു ഏക്കറിന് 15000 രൂപ വീതം ഒരു കര്ഷകന് ചിലവുണ്ട്. രണ്ട് വര്‍ഷവും തുടര്‍ച്ചയായി വിരിപ്പു കൃഷി നഷ്ടമായതോടെ അടുത്തവര്‍ഷം കൃഷി ഉപേക്ഷിക്കാനും കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്.