India National

മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ഡിഫന്‍സ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കും. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം.

നമ്മുടെ സുരക്ഷാ സേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ഞാന്‍ ഇന്നൊരു പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ നേട്ടമായി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. മുത്തലാഖ് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് വഴിയൊരുക്കും. ജനസംഖ്യാ വര്‍ധനവ് രാജ്യത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.