പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ശിവരഞ്ജിത്ത്, പ്രണവ്, നസീം , ഗോകുല്‍, സഫീര്‍ എന്നിവരാണ് പ്രതികള്‍ .പട്ടികയിലുള്ള ഗോകുല്‍ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യഗസ്ഥനാണ്. അഞ്ച് പേരെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Related News
സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 5 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. […]
നാദാപുരത്ത് റാഗിങിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നു
കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്. 15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.
ഗവര്‍ണര്‍ ബിജെപി അധ്യക്ഷനാകുന്നതാണ് ഉചിതം: ടി.എന്‍ പ്രതാപന്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി ടി.എന്‍ പ്രതാപന് എംപി. ചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തിലൂടെ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ്ഖാന് നഷ്ടപ്പെടുത്തിയെന്ന് പ്രതാപന് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും പ്രതാപന് പരിഹസിച്ചു. ഭരണഘടനപദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ടീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിക്കായി രാഷ്ട്രപതിക്ക് കത്തു നല്‍കിയതായും പ്രതാപന് പറഞ്ഞു. സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തു വന്നതോടെ ബിജെപി അദ്ദേഹത്തിന് ശക്തമായ […]