പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.
Related News
പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും
പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും. വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് ആയി എംപിമാർ വിജയ് ചൗക്കിലെത്തും. അംഗങ്ങൾക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും, പാർലമെൻ്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നാളെ ഇന്ത്യാസഖ്യം ഇതേ ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധിക്കും. ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, […]
നേപ്പാളില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; എട്ടുമൃതദേഹങ്ങളും ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും
നേപ്പാളില്‍ മരിച്ച എട്ടുമലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഒരു വിമാനത്തിലായിരിക്കും ഡല്‍ഹി വഴി നാട്ടിലേക്ക് എത്തിക്കുക. നേരത്തെ രണ്ടുവിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പിന്നീട് മാറ്റംവരുത്തുകയും ഒരു വിമാനത്തില്‍തന്നെ കൊണ്ടുപോകാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. കഴിഞ്ഞദിവസമാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. […]
ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി
ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. വിജയിച്ചവർ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവർ അവിവേകം കാണിക്കുകയും ചെയ്യരുത്. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു.