Movies

ആമീര്‍ ഖാന്‍ ചിത്രത്തില്‍ വിജയ് സേതുപതിയും

ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍റെ അടുത്ത ചിത്രത്തില്‍ തമിഴ് സിനിമയുടെ മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതിയും. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയ സാഹചര്യത്തിലാണ് വിജയ് സേതുപതി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ പുറത്ത് വിടുമെന്നും വിജയ് പറഞ്ഞു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സിലെ പ്രകടനത്തിന് വിജയ് സേതുപതി മേളയില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

ഷാറൂഖ് ഖാനും മേളയില്‍ അതിഥിയായെത്തിയിരുന്നു. സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചു എന്ന് കിങ് ഖാന്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ ശില്പ എന്ന ട്രാന്‍സ് ജെന്‍റര്‍ കഥാപാത്രമായാണ് വിജയ് സേതുപതി വേഷമിട്ടത്.