അംബുട്ടാന്പൊട്ടിയിലും പരിസര പ്രദേശങ്ങളിലും വന്‍ ദുരന്തമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മേഖലയില്‍ 200 ഓളം വീടുകള്‍ തകര്‍ന്നു. പാതാറിലും അംബുട്ടാന്പൊട്ടിയിലും ഭൂമി തന്നെ തരം മാറി പ്രദേശം വാസയോഗ്യമല്ലാതായി മാറി. മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.
Related News
കൊച്ചിയില്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ ചുറ്റി റവന്യൂ ജീവനക്കാരന് പരുക്ക്
കൊച്ചിയില്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ ചുറ്റി റവന്യൂ ജീവനക്കാരന് പരുക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി സിബുവിനാണ് പരുക്കേറ്റത്. തുണി കൊണ്ടുള്ള തോരണമാണ് ഇദ്ദേഹത്തിന്റെ കഴുത്തില്‍ ചുറ്റിയത്. കഴുത്തില്‍ തുണി ചുറ്റുകയും ഉരഞ്ഞ് പരുക്കേല്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞും മുറിവ് ഉണങ്ങാതായതോടെയാണ് സിബു ഇക്കാര്യം പുറത്ത് പറയുന്നത്. കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം അഴിച്ചുമാറ്റാന്‍ വൈകിയതാണ് അപകടത്തിന് കാരണമായത്. റോഡിന് കുറുകെയാണ് തോരണം കെട്ടിയിരുന്നതെന്ന് ആക്ഷേപമുണ്ട്. ഫഌക്സ് […]
വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നില അവലോകനം ചെയ്യാനാണ് ചെയർമാന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബിയിലെ ഉന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഡയറക്ടർ ഡിസ്ട്രിബൂഷൻ, ഡയറക്ടർ ജനറേഷൻ, നാലു മേഖല ചീഫ് എഞ്ചിനീർമാർ തുടങ്ങിയവർ പങ്കെടുത്തു. ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോൾ നിലവിലില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. […]
ട്വിറ്ററിലൂടെ ഓക്സിജന്‍ വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ കേസെടുത്ത് യുപി പൊലീസ്
ട്വിറ്ററിലൂടെ ഓക്സിജന്‍ വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്. നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ […]