കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വീസ് മുടങ്ങി. പാലക്കാട് , മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. കര്‍ണാടകയിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളും പുനഃസ്ഥാപിക്കാനായില്ല. കോഴിക്കോട് നിന്ന് തൃശൂര്‍ ജില്ലയിലേക്ക് സര്‍വീസ് ഉണ്ട്. ജില്ലയ്ക്കുള്ളില്‍ പേരാമ്പ്രയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് ഉള്ളത്.
Related News
അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം
വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.
മന്ത്രിസഭാ പുനഃസംഘടന നംവബറിൽ : വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. ( ep jayarajan about cabinet reshuffle 24 exclusive ) കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ […]
തെരഞ്ഞെടുപ്പ് തോറ്റാൽ ബി.ജെ.പി പ്രവർത്തകർ ട്രംപ് അനുകൂലികളെ പോലെ പെരുമാറും : മമത
ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു. […]