ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 231 റണ്‍സ് വേണം. 48.4 ഓവറില്‍ 230 റണ്‍സിന് ഓസീസ് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ തന്നെ തകര്‍ച്ചയോടെയാണ് ഓസീസ് നേരിട്ടത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ ഓപ്പണര്‍മാരായ അലെക്സ് ക്യാരിയേയും ആരോണ്‍ ഫിഞ്ചിനേയും ഓസീസിന് നഷ്ടമായി. ബുവനേശ്വര്‍ കുമാറാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് ഉസ്മാന് ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ കര കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുസ്വേന്ദ്ര ചഹാല്‍ അവതരിച്ചു. സ്കോര്‍ 100 റണ്‍സില്‍ നില്ക്കുമ്പോള് ഷോണ്‍ മാര്‍ഷും പുറത്ത്. പിന്നീടങ്ങോട്ട് ചഹാലിന്റെ ആധിപത്യമായി ഓസീസ് ഇന്നീങ്സ് മാറുകയായിരുന്നു. കൃത്യമായി ഇടവേളകളില്‍ ചഹാല്‍ ഓസീസ് ബാറ്റ്സ്മാന്മാരെ പുറത്താക്കി. പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി ചാഹല്‍ ഓസീസിന്റെ വേരറുത്തു. 58 റണ്ണെടുത്ത പീറ്റര്‍ ഹാന്സ്കോമ്പ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ച് നിന്നത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
Related News
ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും
ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും.ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം. നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള […]
ജഡേജയും വാലറ്റവും പൊരുതിയെങ്കിലും ഇന്ത്യ തോറ്റു
ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് 8ന് 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള് ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും കിവീസ് 2-0ത്തിന് സ്വന്തമാക്കി… ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓക്ലന്റ് ഏകദിനത്തില്‍ 22 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലന്റ് തോല്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള് ഔട്ടാവുകയായിരുന്നു. സ്കോര്‍ ന്യൂസിലന്റ് 8/273 ഇന്ത്യ 251(48.3) ഇന്ത്യക്കുവേണ്ടി ബാറ്റിംങില്‍ […]
ബിഗ് ബ്രദറിന് ശേഷം ഇടവേള; ഇനി മോഹന്‍ലാല്‍ സംവിധായകനാകാനുള്ള ഒരുക്കങ്ങളിലായിരിക്കും…
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍ കടക്കും. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രത്തിന്റെ ശില്പി ജിജോ പുന്നൂസിന്റേതാണ് രചന. ജിജോ ബറോസില്‍ ടെക്നിക്കല്‍ ഡയറക്ടറായും മോഹന്‍ലാലിനൊപ്പമുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തന്റെ അമേരിക്കന്‍ സന്തര്ശനത്തിനിടെ കണ്ട് സംസാരിച്ചിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന […]