സൂറിച്ച് : ഫ്രാൻസ്, ജർമ്മനി, ഹംഗറി, അയർലണ്ട്, ഓസ്ട്രിയ, യു.കെ തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ അവസരമൊരുക്കി സ്കോപുസ് സ്വിറ്റ്സർലൻഡ്. മെഡിസിൻ, നഴ്സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ അഡ്മിഷൻ നേടാനുള്ള അവസരമാണ് യൂറോപ്പിലെ വിവിധ സർക്കാർ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് സ്കോപുസ് സ്വിറ്റ്സർലൻഡ് ഒരുക്കിയിരിക്കുന്നത്.
നഴ്സുമാർക്ക് ഏറ്റവും ശ്രദ്ധേയമായ അവസരങ്ങൾ നല്കുന്ന യൂറോപ്പിലെ പ്രമുഖമായ രാജ്യമാണ് ജർമ്മനി. ജർമ്മനിയിൽ ആരോഗ്യമേഖലയിൽ വന്നിരിക്കുന്ന തൊഴിലവസരങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി നിൽക്കുന്ന കണക്കുകൾ ജർമൻ സർക്കാർ തന്നെ പുറത്ത് വിട്ടുകഴിഞ്ഞു. ഇതനുസരിച്ചു ആയിരകണക്കിന് തൊഴിൽ അവസരങ്ങളാണ് നഴ്സിംഗ് മേഖലയിൽ ഉണ്ടായിരിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ പ്രവേശനപരീക്ഷയോട്കൂടിയോ അല്ലാതെയോ മെഡിക്കൽ പ്രവേശനം, മധ്യയൂറോപ്പിലെ പ്രമുഖ മെഡിക്കൽ സർവ്വകലാശാലയുമായി ചേർന്ന് ജർമൻ പഠനവും യൂറോപ്പിലെ നഴ്സിംഗ് കെയർ സിസ്റ്റവും കോർത്തിണക്കി ഒരു സെമസ്റ്റർ ബ്രിഡ്ജ് പ്രോഗ്രാം, പാർട്ട് ടൈം ജോലിയോടുകൂടി പാരിസിൽ എം.ബി.എ, ഡബ്ലിനിൽ ഐ.ടി, എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബാച്ലർ, മാസ്റ്റേഴ്സ് പഠനം, ഫിസിക്സ്, റോബോട്ടിക് സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയിൽ ഓസ്ട്രിയയിൽ ബ്ലെൻഡഡ് ലേർണിംഗ് തുടങ്ങി ഒട്ടനവധി മേഖലകളാണ് സ്കോപുസ് സ്വിറ്റ്സർലൻഡ് പരിചയപ്പെടുത്തുന്നത്. യുണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ക്യാമ്പസ് സെലക്ഷന് വഴി മറ്റു ഫീസുകൾ ഒന്നും നൽകാതെ തന്നെ ജർമനി, ഫ്രാൻസ്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നേരിട്ട് ജോലിയിൽ പ്രവേശിക്കാനുള്ള അവസരവും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോർജ് വലിയവീട്ടിൽ (സൂറിച്ച്): +41 76 383 81 80 (Call/WhatsApp)
ഇമെയിൽ: europs@scopusworldtravel.com