പാലക്കാട് പാലക്കയം അച്ചിലടിയിൽ ഉരുൾപൊട്ടൽ .3 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പാലക്കാട് -കോഴിക്കോട് ദേശീയ പാതയിൽ ഓരാടം പാലത്ത് ചെറുപുഴ ഗതിമാറി ഒഴുകുകയാണ്. ഗതാഗതം പൂർണ്ണമായും നിലച്ചു. രണ്ട് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. തിരൂർക്കാട് പടിഞ്ഞാറെപാടം പ്രദേശത്തു 11 വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Related News
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ മരിച്ചു
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. നവരംഗപുരിയിലെ ഷ്റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതർ അറിയിച്ചു. ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കശ്മീരി യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര് പിടിയില്‍; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുല്ല
കശ്മീരി ഷാള്‍ വില്പനക്കാരനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അഞ്ച് അക്രമികളെ പൊലീസ് പിടികൂടിയത്. മമതയുടെ ഇടപെടലിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നന്ദി അറിയിച്ചു. കശ്മീരി യുവാവ് ആക്രമിക്കപ്പെട്ട സംഭവം ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം മമതയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മമത പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബംഗാളില്‍ ജീവിക്കുന്ന […]
ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ മികച്ച പ്രകടനം; ശ്രദ്ധ പിടിച്ചുപറ്റി ആ 29 പേര്
ടോക്യോ ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയമാകുന്നു. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒളിമ്പിക്സില്‍ രാജ്യമില്ലാത്തവരുടെ സംഘം ശ്രദ്ധ നേടുകയാണ്. ഒളിമ്പിക് പതാകയുടെ കീഴിലാണ് അവര്‍ മത്സരിക്കുന്നത്. പ്രത്യേക കാരണങ്ങളാല്‍ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്നവരാണ് സംഘത്തിലുള്ളത്. രാജ്യമില്ലാത്തെ 29 താരങ്ങളാണ് ഈ സംഘത്തില്‍. ദശലക്ഷ കണക്കിന് അഭയാര്‍ത്ഥികളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. 12 ഇനങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്.ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്നം ഈ 29 പേരിലൂടെ ഒളിമ്പിക് വേദിയിലും ചര്‍ച്ചയാകുകയാണ്. അഫ്ഗാനിസ്താന്, കാമറൂണ്‍, തെക്കന്‍ […]