കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
Related News
ഏക സിവില്‍ കോഡിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് സുപ്രീംകോടതി
പല തവണ അനുശാസിച്ചിട്ടും ഏക സിവില്‍ കോഡിനുള്ള ചട്ടക്കൂട് കൊണ്ടുവരാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് സുപ്രീംകോടതി. ഗോവ ഏക സിവില്‍ കോഡിന്റെ തിളങ്ങുന്ന മാതൃകയാണെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഗോവയിലെ പോര്‍ച്ചുഗീസ് സിവില്‍ കോഡിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതിയുടെ വിമര്‍ശം. ഷാബാനു കേസ്, സര്‍ല മുദ്ഗല്‍ വേഴ്സസ് ഇന്ത്യന്‍ യൂണിയന് എന്നീ കേസുകള്‍ പരിഗണിച്ചപ്പോള്‍ തന്നെ ഭരണഘടന അനുച്ഛേദം നാല്പത്തിനാല് അനുസരിച്ച് ഏക സിവില്‍ കോഡ് […]
ശിവശങ്കറിനെതിരെ ചാർട്ടേട് അക്കൗണ്ടിന്റെ മൊഴി
ശിവശങ്കറിനെതിരെ ചാർട്ടേട് അക്കൗണ്ടിന്റെ മൊഴി. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു.സ്വപ്നയുമൊത്ത് താൻ ബാങ്ക് ലോക്കറുകൾ തുറക്കാൻ പോയത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നും ചാർട്ടേട് അക്കൗണ്ട് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാങ്കുകളിലായിരുന്നു ലോക്കറുകൾ ഉണ്ടായിരുന്നത്. ഈ ലോക്കറുകളിൽ നിന്നാണ് 1 കിലോ സ്വർണം കണ്ടെത്തിയത്. ഇതേ ബാങ്കുകളിൽ 1 കോടിയിലധികം സ്വപ്നയുടെ നിക്ഷേപമായി ഉണ്ടായിരുന്നുവെന്നും ചാർട്ടേട് അക്കൗണ്ട് മൊഴിയിൽ വ്യക്തമാക്കി. അതേസമയം, സ്വപ്നയുടേയും, സന്ദീപിന്റേയും കസ്റ്റംസ് കസ്റ്റഡി കാലവാധി ഇന്നവസാനിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തുറന്നടിച്ച് പി.കെ ഫിറോസ്
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങിയെത്തിയ പ്രവാസികള്‍ കേരളത്തിലെ വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും സ്വന്തം ചിലവില്‍ കോവിഡ് ടെസ്റ്റ് ചെയ്യണെമെന്ന വിവാദ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനോ നാട്ടിലെത്തിയതിനു ശേഷം അവരെ പുനരധിവസിപ്പിക്കുന്നതിനോ ഒരു നയാ പൈസ പോലും ചെലവഴിക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ തയ്യാറായിട്ടില്ലെന്ന് പി.കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”കോവിഡ് മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു വിഭാഗമാണ് പ്രവാസി സമൂഹം. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനോ […]