മെഡിക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ ഐ.എം.എ നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്.
ഇന്ന് രാവിലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എയുടെ ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. മെഡിക്കല്‍ ബില്ലിലെ 32ാം വകുപ്പിലെ അപാകതകള്‍ പരിഹരിക്കണം വ്യാജ ഡോക്ടര്‍മാരെ രാജ്യത്ത് ഉണ്ടാക്കുന്നതില്‍ നിന്നും ആരോഗ്യമന്ത്രാലയം പിന്മാറണം തുടങ്ങിയവയായിരുന്നു ഐ.എം.എ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍.
ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പരിഹരിക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചിരിക്കുന്നത്. മെഡിക്കല്‍ ബില്ലിലെ 32ആം വകുപ്പ് നടപ്പിലാക്കിയാല്‍ രാജ്യത്ത് കുറഞ്ഞത് മൂന്നരലക്ഷം വ്യാജ ഡോക്ടര്‍മാരെങ്കിലുമുണ്ടാകുമെന്ന ആശങ്കയാണ് ഐ.എം.എ പങ്കുവെക്കുന്നത്.