പി.എസ്.സിക്ക് പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വിജിലന്‍സ്. ചോദ്യപേപ്പറുകള്‍ സെന്ററുകളില്‍ എത്തിക്കുന്നതില്‍ വീഴ്ചയില്ല. ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്നും ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Related News
കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കും
കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം നീക്കുക. കശ്മീരില്‍ തടവിലുള്ള നേതാക്കളെ ഉപാധിരഹിതമായി വിട്ടയച്ചാലേ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടുള്ള വിയോജിപ്പ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.
കണ്ണൂർ വി സി പുനര്‍നിയമനം; രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നിലപാടറിയിച്ച് ലോകായുക്ത. വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിൻറെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത ഉത്തരവിട്ടു. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയതിനെതിരെയുള്ള പരാതിയിലാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ ഇടപെടൽ. ഹർജിയിൽ ഇടപെടാൻ കഴിയുമോ എന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു. ഡോ ആർ ബിന്ദു കത്തെഴുതിയത് […]
സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ
സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക. കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും. അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.