ഡല്‍ഹി സാക്കിര്‍ നഗറില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം. അഞ്ച് പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഇരുപതോളം ആളുകളെ രക്ഷപ്പെടുത്തി. ഏഴ് കാറുകള്‍, ഏട്ട് ബൈക്കുകള്‍ എന്നിവ തീപിടുത്തത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.
Related News
സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നത്; കെ. സുരേന്ദ്രന്
കണ്ണൂരില്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് യുപിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. സിപിഐഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നില്‍. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവം ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും […]
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്. ( kahaiya kumar joins congress ) താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, […]
സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന
കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളത്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു. നിലവിൽ രാഷ്ട്രീയ ആരോപണങ്ങൾക്കില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ട്. […]