കശ്മീര്‍ വിഭജനത്തിന് പിന്നാലെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു, എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം പുലരണമെന്ന് അമേരിക്കയും ആഹ്വാനം ചെയ്തു.
Related News
പൊലീസുകാരന്റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു
കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു. കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടി മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കുമാറിന്റെ ഭാര്യ സജ്ന പറഞ്ഞു അതേസമയം ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. എസ്.സി, എസ്.ടി കമ്മീഷന് പാലക്കാട് എ.ആര് ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി.
അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി
അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു. താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു. “പദ്ധതിക്കെതിരെ രാജ്യത്തെ പല […]
പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം
പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന് . ആര്.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലല്ല പ്രസിഡന്റിനെ മാറ്റിയതെന്നും കുമ്മനം മീഡിയവണിനോട് പറഞ്ഞു. ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ പുതിയ അധ്യക്ഷന്‍ വേണ്ടിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കുമ്മനത്തിന്റെ സ്ഥാനചലനം.