കശ്മീര്‍ വിഭജന ബില്ലിനെതിരെ പൊട്ടിത്തെറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീരെന്നും ബി.ജെ.പി സര്‍ക്കാര്‍ ആ ശിരസ് വെട്ടിമാറ്റിയെന്നും ഗുലാം നബി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തെ ബി.ജെ.പി തമസ്കരിച്ചു. കശ്മീരിന് ഈ ഗതിയുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു.
Related News
കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ആദ്യം ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയതായി കേരളം; ഹര്‍ജി മാര്‍ച്ച് ആറിന് പരിഗണിക്കും
കടമെടുപ്പിന് പരിധി നിശ്ചയിച്ചതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി അടുത്ത മാസം ആറിലേക്ക് മാറ്റി. മാര്‍ച്ച് ആറിന് വാദങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മാര്‍ച്ച് ഏഴിനും കേസ് കേള്‍ക്കും. കേരളത്തിന്റെ വാദങ്ങള്‍ അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അര്‍ഹതയില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ ഹര്‍ജിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. കേസ് നല്‍കുക അതിന് ശേഷം ചര്‍ച്ച നടത്തുക എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. കേസും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ചര്‍ച്ചയ്ക്കായി […]
‘വ്യാജമരുന്നിന്റെ വില്പന ഇവിടെ വേണ്ട’; പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. രാംദേവിന്റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്റെ വില്പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ‘കൊറോണില്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്’- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന് വെച്ച് […]
കുല്ഭൂഷണ് യാദവിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ; നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് വിദേശകാര്യമന്ത്രി
കുല്ഭൂഷണ് ജാദവിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ. അന്താരാഷ്ട്ര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കനുകൂലമായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് പാക് പ്രധാനമന്ത്രി കുൽഭൂഷണെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ട്വീറ്റ് ചെയ്തത്. പാക് ജനതക്കെതിരെ കുറ്റം ചെയ്തയാളാണ് […]