ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. രക്ത പരിശോധന ഫലം അനുകൂലമായി എന്നത് കൊണ്ട് മാത്രം പ്രതി രക്ഷപ്പെടില്ല. മദ്യപിച്ചെന്ന ഡോക്ടറുടെയും സാക്ഷിയുടെയും മൊഴി പ്രധാനമാണ്. ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Related News
ഇ.എം.സി.സി കമ്പനിയുമായുള്ള കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല
എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ മത്സ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറിൽ വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അനുവദിച്ചാൽ കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനി കൊള്ളയടിക്കും. കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയത് ദുരൂഹമാണ്. ന്യൂയോർക്കിൽ വെച്ചാണ് മേഴ്സിക്കുട്ടിയമ്മ […]
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തർക്കങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. എ ഗ്രൂപ്പിലെ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നത്. രാഹുലിന് പുറമേ ജെ.എസ് അഖിൽ, കെ.എം അഭിജിത്ത് എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. പല തരത്തിലുള്ള ചർച്ചകൾ നടത്തിയിട്ടും ഇവരെ മൂന്ന് പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചിട്ടും ആരെ സ്ഥാനാർത്ഥിയാക്കുമെന്ന കാര്യത്തിൽ സമവായമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം മുതൽ തന്നെ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനായി രംഗത്തെത്തിയിരുന്നു. അവസാന റൗണ്ടിൽ ഒറ്റ പേരിലേക്ക് ചുരുങ്ങണമെന്നും തർക്കം […]
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍; പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്സും ഒരാഴ്ചത്തേക്ക് അടച്ചു
ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. രണ്ടു ദിവസത്തിനകം ആന്റിജന്‍ പരിശോധന ആരംഭിക്കും ഉറവിടമറിയാത്ത കോവിഡ് രോഗികൾ കൂടിയതോടെ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്സും ഒരാഴ്ചത്തേക്ക് അടച്ചു.ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. രണ്ടു ദിവസത്തിനകം ആന്റിജന്‍ പരിശോധന ആരംഭിക്കും. ഇന്നലെ മാത്രം തലസ്ഥാനത്ത് 4 പേർക്കാണ് ഉറവിടമറിയാതെ കോവിഡ് ബാധിച്ചത്. ഇതോടെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വഴുതൂർ വാർഡ്, ബാലരാമപുരം പഞ്ചായത്തിലെ തളയൽ, തിരുവനന്തപുരം നഗരസഭയിലെ പൂന്തുറ, വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ, […]