ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ ഇന്ത്യയുടെ ബൌളിങ്ങ് ആള്‍റൌണ്ടറായിരുന്ന ഇര്‍ഫാന്‍ പഠാനടക്കം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അധിക സേന വിന്യസിച്ചതുള്‍പ്പടെ കശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാവുകയാണ്. ആയതിനാലാണ് ഈ തീരുമാനം.
ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിലെ താരവും ഉപദേഷ്ടാവുമാണ് നിലവില്‍ ഇര്‍ഫാന്‍ പഠാന്‍. താരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരുമടക്കം ഏവരെയും സംസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ട്. ഇതിനോടകം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചതായി അധികൃതര്‍ പറയുന്നു. ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ അമര്‍നാഥ് തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും തിരിച്ചുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.