തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും പണം പിടിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.
Related News
പ്രതിസന്ധി ഒഴിയാതെ പുതുച്ചേരി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം തുടരുന്നു
പുതുച്ചേരിയിൽ ഗവർണർ കിരൺ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തർക്കമുള്ളതിനാൽ ചർച്ച നടന്നില്ല. ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് വി നാരായണസ്വാമി. ഗവർണർ കിരൺ ബേദി നിശ്ചയിക്കുന്ന വേദിയിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫിസിൽ ഗവർണർ ചർച്ചയ്ക്ക് എത്തണം. ഇതിന് ഗവർണർ തയ്യാറാകാത്തതിനാൽ സമരം തുടരാനാണ് സർക്കാർ തീരുമാനം. നേരത്തെ, ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്ക് […]
കാലവര്‍ഷക്കെടുതി; കെ.എസ്.ഇ.ബിക്ക് നല്‍കിയത് കോടികളുടെ നഷ്ടം
കാലവര്‍ഷക്കെടുതി കെ.എസ്.ഇ.ബിക്ക് നല്‍കിയത് കോടികളുടെ നഷ്ടം. വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 143 കോടി രൂപ വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക വിലയിരുത്തല്‍. 13 ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല. പേമാരിയിലും ഉരുള്‍പൊട്ടലിലും കെ.എസ്.ഇ.ബിക്കുണ്ടായത് കനത്ത നാശ നഷ്ടം. നഷ്ടക്കണക്കുകള്‍ ഇങ്ങനെ. 690 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപറ്റി. മിക്കവയും മാറ്റി സ്ഥാപിക്കുകയോ റിപ്പയര്‍ ചെയ്യുകയോ വേണം. 2062 ഹൈ ടെന്‍ഷന്‍ പോളുകള്‍ക്കും 11248 ലോ ടെന്‍ഷന്‍ പോളുകള്‍ക്കും കേടുപാടുണ്ടായി. 1757 സ്ഥലങ്ങളില്‍ HT ലൈനും 49,849 സ്ഥലങ്ങളില്‍ LT ലൈനും […]
പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസ് സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന് എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്. സി.പി.എം നേതാക്കളുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി. ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. പെരിയയില്‍ കോണ്‍ഗ്രസിന്റെ അക്രമവും കൊള്ളയുമെന്ന് പി.കരുണാകരന് എം.പി പറഞ്ഞു.