ആംഡ് ബെറ്റാലിയന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസായിരുന്നു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. കൊച്ചി കോന്തുരുത്തി സെന്റ്. ജോൺസ് പള്ളിയിൽ നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാരം. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു അനിത തച്ചങ്കരി.
Related News
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി. പ്രസവത്തെതുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്ടർമാർക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും […]
കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമം; കേരളാ ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് അമീറുൾ ഇസ്ലാം
കേരള ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാം. കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമം എന്ന് അമീറുൾ ഇസ്ലാം. തടവ് പുള്ളികളുടെ ജയിൽ മാറ്റം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്ന് അമീറുൾ ഇസ്ലാം പറഞ്ഞു. ഇതിനിടെ പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിംകോടതി പരിഗണിച്ചു. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം […]
കേരളത്തില്‍ കോവിഡ് 19 ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് 19 ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ജാഗ്രത തുടരുന്നതിനായി രണ്ടാംഘട്ട നിരീക്ഷണം ആരംഭിച്ചു. നിലവില്‍ 411 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് 19 ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ജനങ്ങളില്‍ ജാഗ്രതയുണ്ടാക്കുന്നതിന് ബോധവത്കരണം ശക്തമാക്കും. വിമാനത്താവളങ്ങളില്‍ മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ തിരിച്ച് പരിശോധന നടത്തും. ആറ്റുകള്‍ പൊങ്കാല മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ഹൈ റിസ്കില്‍ വരുന്ന […]