കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്ന് പി.ജെ കുര്യന്. നാഥനില്ലാത്ത അവസ്ഥയെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല. ദേശീയ പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കുന്നു. പ്രസിഡന്റിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നു. നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്നില്ല. പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ടെന്നും പി.ജെ കുര്യന് പറഞ്ഞു.
Related News
തിരുവനന്തപുരത്തെ സംഘടനാ പ്രശ്നങ്ങളില്‍ മുല്ലപ്പള്ളി ഇടപെട്ടു
തിരുവനന്തപുരം മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ ഇടപെടല്‍. മുല്ലപ്പള്ളി രാമചന്ദ്രന് വി.എസ് ശിവകുമാറിനെ ഫോണില്‍ വിളിച്ച് ശാസിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശവും കെ.പി.സി.സി പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടല്‍. തിരുവനന്തപുരം എം.എല്‍.എ വി.എസ് ശിവകുമാറിനെ വിളിച്ച കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം […]
‘ഉന്നതമായ ആശയങ്ങൾക്കുവേണ്ടി പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ’
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി
ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് കോടതി ആവശ്യപ്പെട്ടു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്നും സി.ബി.ഐ വാദത്തിനിടെ ആവശ്യപ്പെടുകയുണ്ടായി. രാജ്യ സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമാണ് കേസിലുള്ളത്. രാജ്യത്തിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ചൂണ്ടിക്കാട്ടി. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടുവെന്നും കേസന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം […]