അമ്പൂരി കൊലക്കേസില്‍ പ്രതികളുടെ തെളിവെടുപ്പ് തുടരുന്നു. രാഖിയെ കൊല്ലാനുപയോഗിച്ച കയറും കുഴിയെടുക്കാന്‍ ഉപയോഗിച്ച പിക്കാസും കണ്ടെത്തി. പ്രതി അഖിലിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കയറും പിക്കാസും കണ്ടെത്തിയത്.
Related News
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർക്ക് അസൗകര്യം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു. ചെങ്ങന്നൂർ താലൂക്കിലെ പ്രാവിൻകൂട് – ഇരമല്ലിക്കര റോഡിൽ വെള്ളം കയറി. മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് എരമല്ലിക്കരനാട് പ്രദേശങ്ങളിൽ വെള്ളം കയറിയത്. റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് ഏറെ ബുദ്ധിമുട്ടായി മാറി. പ്രധാന റോഡിൽ നിന്നും ഇടറോഡുകളിലേക്കും ശക്തമായ […]
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം; സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാർഥികൾ
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാർഥികൾ. കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ യാചന സമരവും തുടങ്ങിയിട്ടുണ്ട്. വനിതാ സിപിഒ, എൽജിഎസ് ഉൾപ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം […]
വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്.ഐ എം നിജീഷ്, എ എസ്.ഐ അരുൺ, സി.പി.ഒ മാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മർദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ജില്ലാ […]