ഇന്ന് കര്‍ക്കിടക വാവ്. പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. പുലര്‍ച്ചെ തന്നെ ബലികര്‍മങ്ങള്‍ ആരംഭിച്ചു.ആലുവ മണപ്പുറത്ത് നൂറിലധികം ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. തിരുനാവായും തിരുനെല്ലിയുമടക്കം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലി കര്‍മങ്ങള്‍ നടക്കും. തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 30 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങുകള്‍.
Related News
ജപ്പാന്-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി
ജപ്പാന് കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജപ്പാന് കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു, നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്റെ നിക്ഷേപ സൌഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനതയെ മുന്നില്‍കണ്ടുള്ള യാത്രയായിരുന്നു, ഈ […]
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ രൂക്ഷ ക്ഷാമം
കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതുതായി തുറക്കുന്ന കൊവിഡ് വാര്‍ഡുകളിലേക്കായി ജീവനക്കാരില്ല. വികേന്ദ്രീകൃത ചികിത്സയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യം. മെഡിക്കല്‍ കോളജിനെ കൊവിഡ് ഇതര ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളെയാണ് നേരിട്ട് ബാധിക്കുന്നത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് വാര്‍ഡുകള്‍ ഉള്‍പ്പെടെ 9 വാര്‍ഡുകളും 3 ഐസിയുവും ഇതിനകം കൊവിഡിനായി മാറ്റി. കൂടാതെ ഒപികള്‍ 11 മണി വരെ ചുരുക്കി. ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും മറ്റ് രോഗങ്ങള്‍ക്കുള്ള […]
ദല്‍ഹിയില്‍ കിട്ടിയത് ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചുകൊടുത്ത് നിതീഷ് കുമാര്‍?
ജെ.ഡി.യു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടു. ആരു മന്ത്രിയാകുമെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിക്കായി ഒഴിച്ചിട്ട സ്ഥാനത്തില്‍ പിന്നീട് ആളുവരുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ മോദി അറിയിച്ചു. ഈ മന്ത്രിസ്ഥാനം സ്വീകരിക്കണമോയെന്ന് ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം മന്ത്രിസഭാ വികസനത്തിനെ കേന്ദ്രമന്ത്രിസഭയില്‍ പ്രാധാന്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമല്ല എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ബീഹാറിലെ എന്‍.ഡി.എ സഖ്യ സര്‍ക്കാരില്‍ ജെ.ഡി.യുവിന് അര്‍ഹമായ മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇപ്പോള്‍ […]