രാജ്യസഭാ അംഗം സഞ്ജയ് സിന്‍ഹ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠി രാജകുടുംബത്തിലെ അംഗമായ സഞ്ജയ് സിന്‍ഹ അസമില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. ബുധനാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഞ്ജയ്യുടെ രാജി രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായ്ഡു സ്വീകരിച്ചു.
‘കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഭാവിയേക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. ഇന്ന് രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം മോദിക്കൊപ്പമാണെങ്കില് ഞാനും അദ്ദേഹത്തിനൊപ്പമാണ്. നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേരും. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അതുപോലെ രാജ്യസഭാ എം.പി സ്ഥാനവും രാജിവച്ചു.”-സഞ്ജയ് സിന്‍ഹ അറിയിച്ചു.
മുമ്പ് ബി.ജെ.പി അംഗമായിരുന്ന സഞ്ജയ് 90 കളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരില്‍ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ മനേക ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.