2011ല്‍ കൗമാര പ്രായത്തില്‍ ഐഫോണ്‍ ഐപാഡും വാങ്ങാന്‍ വൃക്ക വിറ്റ ചൈനീസ് യുവാവ് അവയവങ്ങള്‍ തകര്‍ന്ന് കിടപ്പിലായതായി റിപ്പോര്‍ട്ട്. 17 വയസ്സുള്ളപ്പോഴാണ് വാങ് ഷങ്കുന് ആപ്പിള്‍ ഉല്പന്നങ്ങള് വാങ്ങാന്‍ വൃക്കകളിലൊന്ന് വില്ക്കാന് ശസ്ത്രക്രിയക്ക് വിധേയമായത്. വൃക്ക വിറ്റ് 4500 ആസ്ത്രലിയന്‍ ഡോളറാണ് വാങ് സ്വന്തമാക്കിയത്. ആ പണമുപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങുകയായിരുന്നു. അധികം വൈകാതെ ശസ്ത്രക്രിയയിലെ പിഴവ് മൂലം രണ്ടാമത്തെ വൃക്കയും തകരാറിലായി. മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2012ല്‍ വൃക്ക വാണിഭത്തിന് കൂട്ട് നിന്ന ഒമ്പതു പേരും ശസ്ത്രക്രിയ നടത്തിയ അഞ്ച് സര്ജന്മാരും അറസ്റ്റിലായി.
Related News
റെഡ്മി നോട്ട് 7നായി പിടിവലി; ആദ്യ വില്‍പ്പനയില്‍ വിറ്റഴിഞ്ഞത് ..
ഷവോമിയുടെ നോട്ട് പരമ്പരയിലെ പുതിയ മോഡലായ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ വില്പനക്കെത്തി. മാര്‍ച്ച് ആറിനായിരുന്നു നോട്ട് 7 ഇന്ത്യയില്‍ ആദ്യമായി വില്പനക്കെത്തിയത്. ആദ്യ വില്പനയില് തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി അവകാശപ്പെടുന്നത്. അടുത്ത വില്‍പ്പന മാര്‍ച്ച് 13നാണ്. അന്ന് തന്നെയാണ് നോട്ട് 7 പ്രോയുടെ ആദ്യ വില്‍പ്പനയും. നോട്ട് 7ക്കാളും ആകാംക്ഷ നോട്ട് 7 പ്രോക്കാണ്. 48 മെഗാപിക്സല്‍ ക്യാമറയാണ് ഇതിലെ ആകര്‍ഷണ ഘടകം. എം.കോം, എം.ഐ ഹോം ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ […]
ഇനി ശബ്ദം കേൾപ്പിച്ച് കയ്യടിക്കാം; ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേൾക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.
ജിമെയിലും, യൂട്യൂബും ഉപയോഗിക്കരുത്! വാവേ സ്മാര്‍ട്ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്
ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേയുടെ ഉപയോക്താക്കള്‍ ജിമെയില്‍, യൂട്യൂബ് പോലുള്ള ഗൂഗിളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ പുറത്ത് നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കരുതെന്ന് ഗൂഗിളിന്റെ നിര്‍ദേശം. 2019 മേയ് 16 മുതല്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്ബനികള്‍ വാവേയുമായി സഹകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം നിലനില്‍ക്കെയാണ് ഈ നിര്‍ദേശം. ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഗൂഗിള്‍ ആപ്ലിക്കേഷനുകളിലും സേവനങ്ങളിലും ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനാവില്ലെന്നും ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് അംഗീകാരമുള്ള […]