ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
Related News
വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരം
ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്. സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു […]
സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തീരുമാനം. എ.റ്റി.എം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ആകമാനമുളള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാനായി പ്രത്യേക പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ […]
ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം കേസുകളും എട്ട് സംസ്ഥാനങ്ങളിൽ
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്ഷവര്ധന് […]