ഇന്നലെ അന്തരിച്ച പ്രശസ്ത കവിയും വിവര്‍ത്തകനുമായിരുന്ന ആറ്റൂര്‍ രവി വര്‍മയുടെ സംസ്കാരം നാളെ നടക്കും. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകള്‍. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മൃതദേഹം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. അമേരിക്കയിലുള്ള ആറ്റൂരിന്റെ മകന് എത്തുന്നതിന് വേണ്ടിയാണ് സംസ്കാര ചടങ്ങുകള്‍ നാളേക്ക് മാറ്റിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
Related News
ബസ് സ്റ്റോപ്പിനെ ചൊല്ലി തര്‍ക്കം: കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം
തിരുവനന്തപുരത്തു ബസ് സ്റ്റോപ്പിനെ ചൊല്ലി സിപിഐഎം-ബിജെപി സംഘര്‍ഷം.കഴക്കൂട്ടത്താണ് ബസ്റ്റോപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്.ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍,സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടന്നപ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു.നിര്‍മ്മാണം പൂര്‍ത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചിരുന്നു.ഇതിനെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടാവുകയും പോലീസ് ഇടപെട്ടു പരിഹരിച്ചതുമായിരുന്നു.വീണ്ടും ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തിലേക്ക് […]
കര്‍ഷകസമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള രണ്ടായിരത്തോളം വനിതകൾ ഇന്ന് മുതൽ സമരത്തിന്റെ ഭാഗമാകും. അതിനിടെ സമരത്തിന് കേന്ദ്ര സർക്കാർ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബി.ജെ.പി കർഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി ഇന്ന് തുടങ്ങും. കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് സംഘടനകൾ. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്ക് […]
സജി ചെറിയാൻ എംഎൽഎ പദവി രാജിവയ്ക്കണോ ? ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും
സജി ചെറിയാൻ എംഎൽഎ പദവി രാജി വക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗനിക്കേണ്ടതില്ല എന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സജി ചെറിയാന്റെ രാജി ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും. മന്ത്രിസ്ഥാനം രാജിവച്ചതോടെ തന്നെ വിഷയം സാങ്കേതികമായി അവസാനിക്കും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിയമ വിദഗ്ധരുമായും പാർട്ടി നേതൃത്വം വിഷയം ചർച്ച ചെയ്തതായി സൂചനയുണ്ട്. പ്രതിപക്ഷത്തിന്റെ തുടർ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാമെന്നും പാർട്ടി കണക്കുകൂട്ടുന്നു. രാജിയോടെ വിഷയം […]