പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഠന നിലവാരമില്ലാത്തവര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമെതെത്തുന്നുണ്ട്. പി.എസ്.സി പരീക്ഷയിലും നിയമനത്തിലും യൂണിവേഴ്സിറ്റി പരീക്ഷയിലും വലിയ വീഴ്ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
Related News
കുട്ടനാട്; വിട്ടുവീഴ്ച്ചക്ക് തയ്യാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍
കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്. ഇനിയൊരു തോല്‍വി താങ്ങാനാവില്ലെന്നും ബെന്നി ബെഹന്നാന് യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞു. നേതാക്കൾക്കിടയിലെ ഭിന്നത പരിഹകിക്കാന് ഉഭയകക്ഷി ചർച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് യോഗത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍, കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് യോഗം ആരംഭിക്കുന്നതിന് മുമ്പ് ജോസ് […]
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം; മന്ത്രി ജി സുധാകരന് എതിരെ പരാതി
മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്കിയ പരാതി രാഷ്ട്രീയ വിവാദത്തിലേക്ക്. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴയിലെ സിപിഐഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെ നീരീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ഈ പരാതി ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തി. മന്ത്രിക്കെതിരെ കേസ് എടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജി സുധാകരന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. […]
കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 8.30ന് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.ഡി.എഫ് സംഘടനാ പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ശമ്പളവിതരണം മുടക്കമില്ലാതെ നടത്തുക, കെ.എസ്.ആര്.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി യൂണിയനുകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരികയാണ്. ടി.ഡി.എഫ് ജനുവരി 20 മുതല്‍ പണിമുടക്ക് കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിതല ചര്‍ച്ച.