തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. യൂണിവേര്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളായ ആരോമല്‍, ആദില്‍ എന്നിവര്‍ പരീക്ഷയെഴുതുന്നതിനായി ഇന്ന് പൊലീസിന്റെ അകമ്പടിയില്‍ കോളജിലെത്തിക്കും.
Related News
ലംപി സ്കിൻ രോഗം കൂടുതൽ പശുക്കളിൽ കണ്ടെത്തി
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയില്‍ കന്നുകാലികളിൽ പടരുന്ന ലംപി സ്കിൻ ഡിസീസ് കൂടുതൽ പശുക്കളിൽ കണ്ടെത്തി. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലാണ് വൈറസ് രോഗ ബാധ കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ക്ഷീരമേഖലയെ ആശങ്കയിലാഴ്ത്തിയ ലംപി സ്കിന്‍ ഡിസീസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വേഗത്തിലാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കൂടുതൽ കന്നുകാലികൾ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്ന് കാൽ ലക്ഷം കന്നുകാലികൾക്ക് പ്രതിരോധ വാക്സിൻ […]
ഷാജി ചേട്ടനാണ് എസ്ഐ ടെസ്റ്റിന്റെ കാര്യം പറയുന്നത്, ആ ചേട്ടൻ കാരണമാണ് ഞാൻ ഇവിടെ നിൽക്കുന്നത് ‘: ആനി ശിവ
ആനി ശിവ എന്ന സാധരണക്കാരിയുടെ ദുരിതജീവിതം മാറ്റി മറിക്കുന്നത് 2014 ലെ എസ്ഐ ടെസ്റ്റാണ്. ഷാജി എന്ന വ്യക്തിയാണ് ആനിയോട് ഇക്കാര്യം പറയുന്നത്. ഷാജി എന്ന വ്യക്തി കാരണമാണ് താൻ ഇന്ന് ഈ സ്റ്റുഡിയോ ഫ്ളോറിൽ നിൽക്കുന്നതെന്നും ആനി ട്വന്റിഫോറിനോട് പറഞ്ഞു. ആനിയുടെ വാക്കുകൾ : ‘ എസ്ഐ ആയി വനതികളെ വിളിക്കുന്നുണ്ട്. നീ ഒന്ന് ട്രൈ ചെയ്യ്. 24-ാം വയസിൽ നീ എസ്ഐ ആയാൽ റിട്ടയർ ആകുമ്പോഴേക്കും അച്ഛന്റെ ആഗ്രഹപ്രകാരം ഐപിഎസ് കിട്ടും. അപ്പോഴെങ്കിലും അച്ഛന്റെ […]
രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കണമെന്ന ഹർജി; ഒക്ടോബർ 27ന് പരിഗണിക്കും
പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്ടോബർ 27 നാണ് ഹർജി പരിഗണിക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്നം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സത്യവാങ്മൂലം […]