പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം. ആന്തരീകാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതേസമയം, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരം. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
Related News
ആന്ധ്രയില്‍ ദുരൂഹ രോഗം ബാധിച്ചത് 450ലധികം പേരെ
ആന്ധ്ര പ്രദേശിലെ എലുരുവില്‍ ദുരൂഹ രോഗം ബാധിച്ചവരുടെ എണ്ണം 450 കഴിഞ്ഞു. ശനിയാഴ്ച രാത്രി മുതലാണ് അബോധാവസ്ഥയില്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ തുടങ്ങിയത്. ഒരാള്‍ മരിക്കുകയും ചെയ്തു. ഇത്രയധികം ആളുകള്‍ കൂട്ടത്തോടെ രോഗബാധിതരാവാന്‍ കാരണം തേടിയുള്ള അന്വേഷണം തുടരുകയാണ്. കീടനാശിനികളിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. വിവിധ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പല തലത്തിലുള്ള പരിശോധന നടത്തുന്നുണ്ട്. കൃഷിക്കും കൊതുക് നശീകരണത്തിനും ഉപയോഗിക്കുന്ന ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ […]
രാഷ്ട്രപതി ശബരിമല സന്ദർശനം ഒഴിവാക്കി
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. രാഷ്ട്രപതി ഭവനിൽ നിന്ന് സർക്കാരിന് ലഭിച്ച യാത്രാപരിപാടിയിൽ ശബരിമല സന്ദർശനം ഉൾപ്പെടുത്തിയിട്ടില്ല. ശബരിമലയിലെ ഹെലിപാഡ് അസൗകര്യം ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയിലെത്തിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം ഹെലിപാഡ് സൗകര്യം, സുരക്ഷാ ക്രമീകരണം എന്നിവ സംബന്ധിച്ച് രാഷ്ട്രപതിഭവൻ സംസ്ഥാന സർക്കാരിനോട് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ശബരിമലയിലെ ഹെലിപാഡിന്റെ അഭാവം ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം […]
ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് അനുമതിയില്ല; ബംഗാളിൽ ന്യായ് യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ്
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പശ്ചിമ ബംഗാളിലെ മാള്‍ഡ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉച്ചഭക്ഷണം നിഷേധിച്ചു. ജില്ലാ കോണ്‍ഗ്രസ് നല്കിയ അപേക്ഷയാണ് നിരസിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അന്നേദിവസം ഗസ്റ്റ് ഹൗസില്‍ എത്തുമെന്നാണ് വിശദീകരണം നല്‍കിയത്. ഇന്നത്തെ ബിഹാറിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ ഭാരത് ജോഡോ ന്യായി യാത്ര ബംഗാളിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാള്‍ഡയിലെ ഗസ്റ്റ് ഹൗസില്‍ രാഹുല്‍ ഗാന്ധിക്കായുള്ള ഉച്ചഭക്ഷണത്തിനായി ജില്ലാ കമ്മിറ്റി അപേക്ഷ നല്‍കിയത്. മമതാ ബാനര്‍ജിയുടെ പരിപാടി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് […]